കോഴിക്കോട്: കല്‍പ്പറ്റ പാറ വയല്‍ ആദിവാസി കോളനിയിലെ വിശ്വനാഥന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവം തെളിവുകള്‍ ഇല്ല എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറവണമെന്ന് കെ.ഡി.എഫ് (ഡി ) സംസ്ഥാന പ്രസിഡന്റ് കെ.വി.സുബ്രമഹ്ണ്യന്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ ആവശ്യപ്പെട്ടു. സത്യം അറിയുവാന്‍ വിശ്വനാഥന്റെ കുടുബത്തിനും പൊതുജനങ്ങള്‍ക്കും താല്പര്യമുള്ള സാഹചര്യത്തില്‍ കേസ് എത്രയും പെട്ടന്ന് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം സംസ്ഥാനത്തെ ദളിത് ആദിവാസി സാമൂഹ്യ പ്രസ്ഥാനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് കെ. ഡി.എഫ് (ഡി ) തയ്യാറാവുമെന്നും മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ദേവദാസന്‍ കുതിരാടം അദ്ധ്യക്ഷത വഹിച്ചു എം.കെ.കണ്ണന്‍ സ്വാഗതവും എം.രമേശ് ബാബു നന്ദിയും പറഞ്ഞു