സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരഞ്ഞെടുപ്പുവരെ പേര് ചേര്‍ക്കാത്തവര്‍ക്ക് അവസരം

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്പുവരെ പേര് ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്
മലപ്പുറം ജില്ലയിലാണ്. (32,79,172). വോട്ടര്‍മാര്‍ കുറഞ്ഞ ജില്ല- വയനാട് (6,21,880).

അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാം. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാം.

വ്യാജ ഐ.ഡി.കാര്‍ഡുമായി വന്നാല്‍ വോട്ട് ചെയ്യാനാകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

 

 

 

 

സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *