കോഴിക്കോട്: മോണ്ടി കിഡ്‌സ് ഇന്റര്‍നാഷണല്‍ ആപ് ലോഞ്ചിങ് ജി.എസ് പ്രദീപ് ഉല്‍ഘാടനം ചെയ്തു. ലോകം ഡിജിറ്റലിലേക്ക് മാറി വരുന്ന ഈ കാലഘട്ടത്തില്‍ ലോകത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന വിദ്യാഭ്യാസ മേഖലയെ പുനര്‍ നിര്‍വചിക്കുന്ന അത്യാധുനിക സങ്കേതിക വിദ്യയായ മോണ്ടി ഇന്റര്‍നാഷണല്‍ ആപ്പിന്റെ സംരംഭത്തിന് ഒരു സുപ്രധാന അവസരമാണ് ഇതിലൂടെ സംജാതമാക്കുന്നത്. ബാല്യകാല വിദ്യാഭ്യാസത്തിലെ മികവിനും
നവീകരണത്തിനുമുള്ള ഞങ്ങളുടെ പുതുക്കിയ മോണ്ടി കിഡ്‌സ് ആപ്പ് കുട്ടികളെ സഹായിക്കും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാധാന്യമേറിയ സാഹചര്യത്തിലാണ് മോണ്ടിസോറി കരിക്കുലത്തിന് രാജ്യത്താകെ സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുന്നത്. മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ പഠനരീതിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മോണ്ടിസോറി ആഗോളതലത്തില്‍ പ്രബലമായ വിദ്യാഭ്യാസ രീതിയാണ്.
മറ്റ് പ്രീപ്രൈമറി കരിക്കുലങ്ങളേക്കാള്‍ പഠനനിലവാരം, ക്രിയേറ്റിവിറ്റി, ഏകാഗ്രത, ജീവിതവിജയം എന്നിവ മോണ്ടിസോറി വിദ്യാര്‍ത്ഥികളില്‍ കൂടുതലാണെന്ന് അനേകം അന്തര്‍ദ്ദേശീയ ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഭാഷ, ഗണിതം, അടിസ്ഥാന ചലനങ്ങള്‍, വ്യക്തിവികാസം എന്നിവയ്ക്കാണ് മോണ്ടിസോറി സ്‌കൂളുകള്‍ ഊന്നല്‍ നല്‍കുന്നത്. കണ്ടും കേട്ടുമല്ല, സ്പര്‍ശിച്ചും അറിഞ്ഞും അനുഭവിച്ചും കളിച്ചുമാണ് പഠനം. സെന്‍സോറിയല്‍, പ്രാക്ടിക്കല്‍ ലൈഫ്, കള്‍ച്ചറല്‍ രീതിശാസ്ത്രങ്ങളിലൂടെ കുട്ടി സ്വയം പഠിക്കുന്ന രീതിയാണ് മോണ്ടിസോറിയുടേത്.
ജോലി തേടി വിദേശരാജ്യങ്ങളില്‍ ചേക്കേറാനാഗ്രഹിക്കുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗോളതലത്തില്‍ അംഗീകാരമുള്ള മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ്ങാണ് തിരഞ്ഞെടുക്കുന്നത്. യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലടക്കം മോണ്ടിസോറി വ്യാപകമാണ്. അവസരങ്ങളുടെ ഈ അനുകൂല സാഹചര്യത്തിലാണ് ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ വ്യാപകമാക്കാന്‍ മോണ്ടികിഡ്‌സ് തീരുമാനിച്ചത്. പരിശീലിപ്പിക്കുകയും വിദേശ ജോലികള്‍ക്ക് പ്രാപ്തരാക്കുകയും ചെയ്ത വിദഗ്ധരായ അബ്യാപകരാണ് മോണ്ടി കിഡ്സ് ആവിന്റെ പിന്നണിയിലുള്ളത് . മോണ്ടിസോറി അധ്യാപന പരിശീലനം ആഗോളതലത്തില്‍ കൂടുതല്‍ ഉപകാരപ്പെടും. പ്ലസ് ടുവോ മോണ്ടിസോറിക്ക് തുല്യമായ കോഴ്സോ പാസായവര്‍ക്ക് മോണ്ടികിഡ്‌സ് അധ്യാപകരുമാകാം. യോഗത്തില്‍ കെ.എം സി.ടി ചെയര്‍മാന്‍ ഡോ. കെ.മൊയ്തു എം.ഇ.എസ് സെക്രട്ടറി സി.ടി സക്കീര്‍ , ക്രസന്റ് മുഹമ്മദലി ഹാജി , ഡോ വി മുഹമ്മദ് ബഷീര്‍ മങ്ങാട് സുബൈര്‍ നെല്ലിക്കാപറമ്പ് ഖാലിദ് കെ. മണ്ണില്‍ റഷീദ് എല്‍.സി മാത്യു മെഹ്ജബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.