ജ്യോതി മേനോന്‍ കെ ആര്‍ എസ് സിഇഒ

ജ്യോതി മേനോന്‍ കെ ആര്‍ എസ് സിഇഒ

പ്രമുഖ ലോജിസ്റ്റിക്‌സ് സംരംഭമായ കേരള റോഡ് വെയ്സ് (കെ ആര്‍ എസ് ) ജ്യോതി മേനോനെ  സിഇഒ ആയും ബോര്‍ഡ് അംഗമായും നിയമിച്ചു . ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് മേഖലയിലെ ചുരുക്കം ചില വനിതാ നേതാക്കളില്‍ ഒരാളായ ജ്യോതി മേനോന്റെ നേതൃപാടവം കെ ആര്‍ എസിനെ മുന്നോട്ട് നയിക്കും. സ്‌പോട്ടോണ്‍ ലോജിസ്റ്റിക്സിന്റെ സഹസ്ഥാപകയെന്ന നിലയില്‍, സ്‌പോട്ടോണിന്റെ വളര്‍ച്ചയിലും ധനസമാഹരണ ശ്രമങ്ങളിലും 2022-ല്‍ ഡെല്ഹിവെറി എന്ന സ്ഥാപനത്തിലെക്കു ലയിപ്പിക്കുന്നതിലും അവര്‍  പ്രധാന പങ്കു വഹിച്ചു. പ്രശസ്തമായ എക്‌സ് എല്‍ ആര്‍ ഐയില്‍ നിന്ന് ബിരുദാന്തര ബിരുദം നേടിയ മേനോന്‍, സ്‌പോട്ടോണിന് മുമ്പുള്ള കരിയറില്‍ ഐബിഎം, ആക്‌സന്റര്‍, എഒഎല്‍ എന്നിവയിലെ പ്രധാന നേതൃത്വ റോളുകളും വഹിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 ലോജിസ്റ്റിക്‌സ് സംരംഭങ്ങളുടെ പട്ടികയില്‍ ഒന്നായി കെ ആര്‍ എസ്സിന്റെ തനതായ സ്ഥാനം ഉറപ്പിക്കുകകൂടിയാണ് തന്റെ വീക്ഷണമെന്നും ജ്യോതി മേനോന്‍ പറഞ്ഞു. 2030-ഓടെ ഇന്ത്യയിലെ ലാഭകരമായ 10 ലോജിസ്റ്റിക്‌സ് കമ്പനികളില്‍ ഇടംപിടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

ജ്യോതി മേനോന്‍ കെ ആര്‍ എസ് സിഇഒ

 

Share

Leave a Reply

Your email address will not be published. Required fields are marked *