രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്ന് ഗുവാഹത്തിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്തും നേരത്തെ നിശ്ചയിച്ച രീതിയില്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലും ഹൈവേയിലൂടെയാണ് ന്യായ് യാത്ര പോകുന്നത്. നഗരത്തില്‍ യാത്രക്ക് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.ഇന്നലെ അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.അനുമതി നിഷേധിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി റോഡില്‍ രണ്ട് മണിക്കൂര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ഗുവാഹത്തിയിലെ
ന്യായ് യാത്രക്ക് വന്‍സുരക്ഷ