കാപ്പംക്കൊല്ലി :വയനാട് ജില്ലയിലെ മികച്ച പാലിയേറ്റീവ് നഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട പറമ്പന്‍കേരി ഷിബ വര്‍ഗീസിനെ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് തിരുനാള്‍ ആഘോഷ വേദിയില്‍ ആദരിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാദര്‍ ഡാനി ജോസഫ് അധ്യക്ഷത വഹിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധ രാമസ്വാമി ഉപഹാരങ്ങള്‍ നല്‍കി.
സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന സിസ്റ്റര്‍ ഡൈയി സി ജെക്കബ്, സിസ്റ്റര്‍ ആനി തോമസ് എന്നിവരും വേദിയില്‍ ആദരിക്കപ്പെട്ടു.മാതൃസംഘടന കോഴിക്കോട് രൂപത ഡയറക്ടര്‍ ഫാദര്‍ ജയ്‌സണ്‍ കളത്തിപ്പറമ്പില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബാബു ഇഞ്ചക്കല്‍,പാരീഷ് കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി ബീന വര്‍ഗീസ്, മബോധനാ പിടിഎ പ്രസിഡണ്ട് ജോസഫ് പെരേപാടന്‍ എന്നിവര്‍ സംസാരിച്ചു.
ആദരിച്ചു