ഗുവാഹത്തി: അസം മുഖ്യമന്ത്രിഹിമന്ത ബിശ്വ ശര്‍മ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. എത്ര ശ്രമിച്ചാലും ഭാരത്ജോഡോ ന്യായ് യാത്ര തടയാനാകില്ല. നിര്‍ഭയമായി യാത്ര തുടരും. ഗുവാഹത്തിയില്‍ അസം പൊലീസ് ന്യായ് യാത്ര തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയതിലാണ് രാഹുലിന്റെ പ്രതികരണം.യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. എന്നാല്‍ യാത്ര തടയും തോറും അതിന്റെ ശക്തിയേറും. ഇന്‍ഡ്യ മുന്നണിക്ക് 60 ശതമാനത്തിലധികം വോട്ടുകളുണ്ട്. ബി.ജെ.പിയുടെ പരിപാടികള്‍ക്ക് അസമില്‍ നിയന്ത്രണമില്ല. അസമില്‍ യാത്രക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു’. അനുമതി നിഷേധിക്കുന്ന അസംസര്‍ക്കാരന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്നെ പ്രകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയും ബിജെപിയും ശ്രമിക്കുന്നതെന്നും എന്നാല്‍ താന്‍ പ്രകോപിതനാവില്ലെന്നും രാഹുല്‍ പറയുന്നു. അധികാരം എല്ലാതരം മനുഷ്യരിലേക്കും തുല്യമായി വിതരണം ചെയ്യപ്പെടണം, അതിനു വേണ്ടിയാണ് തങഅഹള്‍ ജാതി സെന്‍സസ് അവതരിപ്പിച്ചത്. അതിനു തന്നെയാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയാണ് ആര്‍എസ്എസിനെതിരെയും മോദിക്കെതിരെയും പോരാടുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം അസം സര്‍ക്കാറിന്റെ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചു. അസം സര്‍ക്കാറിന്റെ കടുത്ത വിലക്ക് മറികടന്നാണ് യാത്ര മേഘാലയില്‍ നിന്ന് ഗുവാഹത്തില്‍ എത്തിയത്. ഗതാഗത കുരുക്കിന്റെയും സംഘര്‍ഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സര്‍ക്കാര്‍ യാത്രക്ക് ഗുവാഹത്തില്‍ അനുമതി നിഷേധിച്ചത്.
യാത്ര നഗരത്തിലേക്ക് കടന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകുമെന്ന് സൂചനയും പുറത്ത് വന്നിരുന്നു.അസമിന്റെ മുഖ്യമന്ത്രി ഒറ്റക്കല്ല ആസാം ഭരിക്കുന്നത്. ഭരണം കേന്ദ്രത്തില്‍ നിന്നാണ്. കേന്ദ്രത്തിന് താല്‍പര്യമില്ലാത്ത ഒരു വാക്ക് പോലും മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി കേസുകളുള്ളതിനാല്‍ അദ്ദേഹത്തിന് കേന്ദ്രത്തിനെതിരെ ഒന്നും ഉരിയാടാന്‍ കഴിയില്ല.
ഭാരത് ന്യായ് യാത്രയെ പ്രതിഷേധിച്ച ബിജെപിക്കാരെ രാഹുല്‍ പരിഹസിക്കുകയും ചെയ്തു. താന്‍ കണ്ടത് പ്രതിഷേധമല്ലെന്നും ബിജെപി പതാകയേന്തിയ പ്രവര്‍ത്തകര്‍ തന്നെ അഭിവാദ്യം ചെയ്യുകയായിരുന്നെന്നും അദ്ദഹംപ്രതികരിച്ചു.
ഹിമന്ത ബിശ്വ ശര്‍മ ഏറ്റവും വലിയ അഴിമതിക്കാരന്‍; ന്യായ് യാത്ര തടയാനാകില്ല; രാഹുല്‍ ഗാന്ധി