ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 2023-24 അധ്യായന വര്‍ഷത്തില്‍ വിദേശ സര്‍വകലാശാലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്സുകള്‍ക്ക് വിദേശത്ത് ഉപരി പഠനം നടത്തുന്നതിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വരെ നീട്ടി.
ഇന്ത്യയിലെ ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്നോ കേരള സംസ്ഥാന ഡിവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്സിഡിയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in -ല്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 0471 2300524 / 04712302090 / [email protected]