രാമക്ഷേത്രത്തിനോടൊപ്പം അയോധ്യയും ആഗോളശ്രദ്ധ നേടുകയാണ്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടുകൂടി രാജ്യം ഉറ്റുനോക്കുനോക്കുന്ന നഗരമായി അയോധ്യ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പുതുതായി സജ്ജമായ അയോധ്യ നഗരത്തിലേക്ക് വരും മാസങ്ങളില്‍ രണ്ട് കോടിയിലധികം വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച പ്രതിഷ്ഠാ ചടങ്ങില്‍ വിദേശ പ്രതിനിധികള്‍ക്ക് പുറമെ കലാ – സാംസ്‌കാരിക – സാമൂഹിക – കായിക മേഖലയില്‍ നിന്നുള്ളവരുള്‍പ്പടെ എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി പങ്കെടുത്തത്.
85,000 കോടി രൂപയാണ് ചെലവഴിച്ചാണ് അയോധ്യയില്‍ 35 പുതിയ ഹോട്ടലുകള്‍, 600 ഹോം സ്റ്റേകള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയില്‍വേ സ്റ്റേഷന്‍, വിശാലമായ റോഡുകള്‍, അലങ്കരിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിശാലമായ നഗരമാക്കിയത്.പ്രതിഷ്ഠാ ദിനം കഴിഞ്ഞ് ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അയോധ്യ നവീകരണത്തിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 25,000 കോടി രൂപയുടെ നികുതി വരുമാനമാണ് ലഭിക്കാന്‍ പോകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇവിടെ നിന്നും ജനുവരി 10 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാണ് നിലവില്‍ ഒന്നാം ഘട്ടത്തിലുള്ളത്. 2025ഓടെ ഇത് 60 ലക്ഷത്തിലേക്ക് ഉയര്‍ത്തും. ഒപ്പം, പ്രതിദിനം 60,000 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് അയോധ്യയിലെ റെയില്‍വെയുടെ നവീകരണം. വരും വര്‍ഷങ്ങളില്‍ മക്കയ്ക്കും വത്തിക്കാനിനും സമാനമായ ഒരു ആഗോള വിനോദസഞ്ചാര നഗരമായി അയോധ്യ മാറുമെന്നാണ് പ്രതീക്ഷ.