പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നിര്‍മ്മിച്ചു  നല്‍കിയ  കൊടിമരം സമര്‍പ്പിച്ചു

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നിര്‍മ്മിച്ചു  നല്‍കിയ  കൊടിമരം സമര്‍പ്പിച്ചു

തലവടി : കുന്തിരിക്കല്‍ സി.എം.എസ് ഹൈസ്‌ക്കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നിര്‍മ്മിച്ചു നല്‍കിയ കൊടിമരത്തിന്റെ സമര്‍പ്പണ ശുശ്രൂഷ പൂര്‍വ്വവിദ്യാര്‍ത്ഥിയും സ്‌കൂള്‍ ലോക്കല്‍ മാനേജരുമായ റവ. മാത്യൂ ജിലോ നൈനാന്‍  നിര്‍വഹിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും സി.എസ്.ഐ. സഭ മുന്‍ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ കൊടിമരത്തില്‍ സ്‌കൂള്‍ പതാക ഉയര്‍ത്തി  ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ റെജില്‍ സാം മാത്യു,സ്റ്റാഫ് സെക്രട്ടറി ആനി കുര്യന്‍, പി.ടി.എ പ്രസിഡന്റ് സാറാമ്മ ജേക്കബ്, നിര്‍മ്മാണ കമ്മിറ്റി കോര്‍ഡിനേറ്റര്‍ റോബി തോമസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എബി മാത്യു, സുജീന്ദ്ര ബാബു, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാന്‍, സജി ഏബ്രഹാം, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, തോമസ് കുട്ടി ചാലുങ്കല്‍, ജിബി ഈപ്പന്‍, മാത്യൂ തോമസ്, ഷൈലജ മാത്യു, എം.ജി  പ്രകാശ്  എന്നിവര്‍ പ്രസംഗിച്ചു. കൊടിമരം നിര്‍മ്മിച്ച മനോജ് മുക്കാംന്തറയെ ചടങ്ങില്‍ അഭിനന്ദിച്ചു.
മെയ് 19 ന് നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനത്തോടനുബന്ധിച്ച്  പ്രസിദ്ധികരിക്കുന്ന സുവനീറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പഴയകാല ഫോട്ടോകള്‍, ലേഖനങ്ങള്‍, കവിതകള്‍, സ്മരണ കുറിപ്പുകള്‍, പരസ്യങ്ങള്‍, സാഹീത്യ രചനകള്‍ എന്നിവ ഫെബ്രുവരി 20ന്  മുമ്പ് 9495537661 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് അയയ്ക്കണമെന്ന്  സംഘാടക സമിതി അറിയിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നിര്‍മ്മിച്ചു 
നല്‍കിയ  കൊടിമരം സമര്‍പ്പിച്ചു
Share

Leave a Reply

Your email address will not be published. Required fields are marked *