സുധീര്‍ കുമാറിന് യന്ത്ര കസേര കൈമാറി

സുധീര്‍ കുമാറിന് യന്ത്ര കസേര കൈമാറി

കോഴിക്കോട്: കോര്‍പ്പറേഷനിലെ അറുപത്തിയഞ്ചാം വാര്‍ഡിലെ ആറാം ഗേറ്റിന് സമീപം താമസിക്കുന്ന ഇരുകാലുകളും തളര്‍ന്ന സുധീര്‍ കുമാറിന് പ്രവാസി വ്യവസായി ശ്രീകുമാര്‍ കോമത്ത് നല്‍കിയ യന്ത്ര കസേര വാര്‍ഡ് കൗണ്‍സിലര്‍ ഡോക്ടര്‍ അല്‍ഫോണ്‍സ് മാത്യു സുധീര്‍ കുമാറിന് കൈമാറി. ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന സുധീറിന് ഇനി മുതല്‍ യന്ത്ര കസേരയില്‍ സഞ്ചരിച്ച് ലോട്ടറി വില്‍ക്കാന്‍ സാധിക്കും. പൊട്ടിപൊളിഞ്ഞ വീടും, രോഗം ബാധിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു സുധീര്‍. വീഴാറായ സുധീറിന്റെ വീടിന്റെ അറ്റകുറ്റ പണിക്ക് കോര്‍പ്പറേഷന്‍ ഒരു ലക്ഷം രൂപ അനുവദിച്ചതായി ഡോ.അല്‍ഫോണ്‍സ മാത്യു പറഞ്ഞു. ചടങ്ങില്‍ ജോയ്പ്രസാദ് പുളിക്കല്‍, ഇ.എം.വിപിന്‍, മുഹമ്മദ് റഫീഖ്, യു.അബ്ദുറഹിമാന്‍ പ്രസംഗിച്ചു. മരിയ ജോര്‍ജ്ജ്, സര്‍ഫി.വി, വിജയരാഘവന്‍, റീന.കെ.ആര്‍, പി.കെ.സുരേഷ്, അജിത.കെ, രാജന്‍.കെ.പി, സാജന്‍ എന്നിവരും പങ്കെടുത്തു.

 

 

 

സുധീര്‍ കുമാറിന് യന്ത്ര കസേര കൈമാറി

Share

Leave a Reply

Your email address will not be published. Required fields are marked *