അയോധ്യ: നാളെ (22-ാം തീയതി) നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് നാട്ടുകാര്‍. രാജ്യത്തെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നായി മാറുന്നതിന്റെ ആഘോഷങ്ങളാണ് അയോധ്യയിലെങ്ങും. അയോധ്യയിലെത്തുന്ന അതിഥികളെ വരവേല്‍ക്കാന്‍ നിരത്തുകളില്‍ വിവിധ കലാപരിപാടികളും സജീവമാണ്.
അയോധ്യയിലെ പ്രധാന റോഡുകളിലെല്ലാം കൊട്ടും പാട്ടുമായി ഉത്സവാഘോഷം തന്നെ.ഉത്തര്‍പ്രദേശ് പോലീസും ദ്രുതകര്‍മ്മ സേനയും ദേശീയ ദുരന്തനിവാരണ സംഘവുമെല്ലാം നഗരം വളഞ്ഞു കഴിഞ്ഞു. റോഡിലും കെട്ടിടത്തിനു മുകളിലും എല്ലാം നിലയുറപ്പിച്ചിരിക്കുന്ന സേനാംഗങ്ങള്‍ പഴുതടച്ച സുരക്ഷയാണ് ലക്ഷ്യമിടുന്നത്. നഗരം കനത്ത സുരക്ഷാ വലയത്തില്‍ ആണെങ്കിലും ആഘോഷങ്ങള്‍ക്ക് അത് തടസ്സമാകുന്നില്ല.
അയോധ്യ ഉത്സവത്തിമര്‍പ്പില്‍; പ്രാണപ്രതിഷ്ഠ നാളെ