പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിന് ഉത്തരകൊറിയയില്‍ രണ്ട് കൗമാരക്കാര്‍ക്ക് 12 വര്‍ഷത്തെ ശിക്ഷവിധിച്ച് അധികാരികള്‍. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്‌മെന്റ് (സാന്‍ഡ്) ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. 12 വര്‍ഷം കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ദക്ഷിണ കൊറിയന്‍ സിനിമകള്‍, സംഗീതം, മ്യൂസിക് വീഡിയോകള്‍ എന്നിവ മൂന്ന് മാസത്തിലേറെയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമം വന്നതുമുതല്‍, ദക്ഷിണ കൊറിയന്‍ വിനോദം ആസ്വദിക്കുന്നതിന് പിടിക്കപ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കിവരുന്നുണ്ട്.രാജ്യത്തെ യുവാക്കള്‍ ജീവിതശൈലിയും ചിന്താഗതികളും മാറ്റുന്നുവെന്ന ആശങ്ക ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് വിവരം.അവരെ ഉത്തരകൊറിയന്‍ ജീവിത ശൈലിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും ചോയ് ക്യോങ്-ഹുയി അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നല്‍കുന്നതെന്നും,ദക്ഷിണ കൊറിയന്‍ ജീവിതശൈലി ഉത്തര കൊറിയന്‍ സമൂഹത്തില്‍ പ്രബലമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും സാന്‍ഡ് പ്രസിഡന്റും ടോക്കിയോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സിന്റെ ഡോക്ടറുമായ ചോയ് ക്യോങ്-ഹുയി പറഞ്ഞു.