വടകര:സമൂഹത്തില്‍ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതകള്‍ക്കും, മൊബൈല്‍ ഉപയോഗത്തിലൂടെ വ്യാപിക്കുന്ന ദുരന്തങ്ങള്‍ക്കും പരിഹാരം കാണാനായി രൂപീകൃതമായ സംഘടനയാണ് സന്നദ്ധം വേദി. അതിന്റെ അനൗപചാരിക ഉദ്ഘാടനം വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്നു .ചെന്നൈയിലും ബാംഗ്ലൂരിലും പഠിക്കുന്ന ആറോളം കുട്ടികള്‍ക്ക് അഞ്ചു മിനിറ്റ് നേരം ക്ലാസെടുത്തു കൊണ്ടായിരുന്നു തുടക്കം . ഇബ്രാഹിം തിക്കോടി സംസാരിച്ചു. യാത്രാ തിരക്കിനിടയിലും വിദ്യാര്‍ത്ഥികള്‍ താല്പര്യം പൂര്‍വ്വം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളേജുകളിലും സ്‌കൂളുകളിലും, റസിഡന്റ്‌സ് അസോസിയേഷനുകളിലും, വായനശാല, ക്ലബ്ബുകള്‍ എന്നിവിടങ്ങളെല്ലാം ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. അതിനുള്ള മുന്നൊരുക്കങ്ങളും നടന്നു വരികയാണ്.