പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്ക് വിവാഹിതനായി. പാകിസ്താനി നടിയായ സന ജാവേദാണ് വധു. ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാഹം. ഷോയ്ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്.
സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം ് വേര്‍പിരിയല്‍ സംബന്ധിച്ച പോസ്റ്റുകള്‍ ഇട്ടിരുന്നു.
‘വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേര്‍പിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും…വിവേകത്തോടെ വേണം തിരഞ്ഞെടുപ്പ് നടത്താന്‍,’ സാനിയ തന്റെ പോസ്റ്റില്‍ കുറിച്ചു.