‘ഞമ്മന്റെ കോയിക്കോട്’ പുസ്തക പ്രകാശനം നാളെ

‘ഞമ്മന്റെ കോയിക്കോട്’ പുസ്തക പ്രകാശനം നാളെ

അമര്‍നാഥ് പള്ളത്ത് രചിച്ച ഒമ്പതാമത്തെ പുസ്തകമായ ‘ഞമ്മന്റെ കോയിക്കോട്’ കഥാസമാഹാരം നാളെ (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ ചലച്ചിത്ര ടെലിസീരിയല്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ പ്രകാശനം ചെയ്യും. സാഹിത്യകാരി കെ.പി.സുധീരയാണ് ആദ്യകോപ്പി സ്വീകരിക്കുന്നത്. ചലച്ചിത്ര ടെലിസീരിയല്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആര്‍.നാഥന്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര കഥാകൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറും താരോത്സവങ്ങളുടെ സംവിധായകനുമായ റഹിം പൂവാട്ടുപറമ്പ്, ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, കവിയും കഥാകൃത്തുമായ ഗിരീഷ് പെരുവയല്‍ എന്നിവര്‍ ആശംസകള്‍ നേരും.

 

 

 

‘ഞമ്മന്റെ കോയിക്കോട്’ പുസ്തക പ്രകാശനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *