‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’ പുസ്തക ചര്‍ച്ച നടത്തി

‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’ പുസ്തക ചര്‍ച്ച നടത്തി

കോഴിക്കോട്:ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും പുസ്തക ചര്‍ച്ച നടത്തി.പ്രച്ഛന്ന ദര്‍ശനങ്ങളുടെ ഭാരമില്ലാതെ പ്രതിരോധത്തിന്റെ സൗന്ദര്യശാസ്ത്രം ആവിഷ്‌കരിക്കുകയും, സര്‍ഗ്ഗാത്മകമായി കലഹിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് പി.കെ.പാറക്കടവെന്ന് ഡോ.പി.കെ.പോക്കര്‍ അഭിപ്രായപ്പെട്ടു.
‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും’എന്ന പുസ്തകത്തെക്കുറിച്ച് കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.പി.മമ്മു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐസക് ഈപ്പന്‍, ഷീല ടോമി, ഡോ എന്‍.എം.സണ്ണി, അബു ഇരിങ്ങാട്ടിരി, മോഹനന്‍ പുതിയോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.പി.കെ. പാറക്കടവ് രചനാനുഭവം പങ്കുവെയ്ച്ചു.

 

 

 

 

‘ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ
കാവലും’ പുസ്തക ചര്‍ച്ച നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *