ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താന്‍ ഇസ്രായേലിനാവില്ലെന്ന് യുദ്ധ കാബിനറ്റ് മന്ത്രിയും മുന്‍ കരസേനമധാവിയുമായ ഗാഡി ഐസന്‍കോട്ട്. ഐഡിഎഫ് മുന്‍ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഐസെന്‍കോട്ട്, ഒരു അഭിമുഖത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുദ്ധ തന്ത്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നതും ഇസ്രായേലിന്റെ പരാജയം സമ്മതിക്കുന്നതും. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം യുദ്ധനേട്ടമെന്ന പോലെ പറയുന്നതെല്ലാം നുണ മാത്രമാണെന്നും ഐസന്‍കോട്ട് പറഞ്ഞു.
ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ തുടങ്ങിയ യുദ്ധം 105 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ ‘സമ്പൂര്‍ണ പരാജയം’ എന്നത് നെതന്യാഹുവിന്റെ ദിവാസ്വപ്നം മാത്രമാണെന്നും അതൊരു ഒരു പഴങ്കഥയായി മാറുമെന്നും ഐസന്‍കോട്ട് പറഞ്ഞു.യുദ്ധമല്ല, ചര്‍ച്ച മാത്രമാണ് ബന്ദികളെ രക്ഷിക്കാനടക്കമുള്ള എല്ലാത്തിനും പരിഹാരമെന്ന് ഐസന്‍കോട്ട് മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധത്തില്‍ അദ്ദേഹത്തിന്റെ 25കാരനായ മകനും, 19കാരനായ അനന്തിരവനും കൊല്ലപ്പെട്ടിരുന്നു.
ഹമാസിനെ തകര്‍ക്കുമെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ ഭരണകൂടം എന്താണ് ഗസ്സയില്‍ സംഭവിക്കുന്നതെന്ന് സത്യസന്ധമായി ലോകത്തോട് വിശദീകരിക്കാന്‍ തയാറാകുന്നില്ല.
ഒക്ടോബര്‍ ഏഴിലുണ്ടായ ഹമാസിന്റെ ആക്രമണം ഇന്റലിജന്‍സ്, സൈനിക പരാജയമാണെന്ന് സമ്മതിക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും നെതന്യാഹു തയാറാകാത്തതിനെയും ഐസെന്‍കോട്ട് വിമര്‍ശിച്ചു. നെതന്യാഹുവിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല താനിപ്പോള്‍. അതുകൊണ്ട് തന്നെ നെതന്യാഹുവിന്റെ വാക്കുകളെ മുഖവിലക്കെടുക്കാറില്ല.അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളുടെ പിന്തുണയും വിശ്വാസവും ഉറപ്പിക്കുകയാണ് വേണ്ടത്. രാജ്യത്തെ ജനങ്ങള്‍ക്ക് നെതന്യാഹുവിന്റെ ഭരണനേതൃതൃത്വത്തില്‍ വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല’; തുറന്നുപറഞ്ഞ് ഇ സ്രായേല്‍ മന്ത്രി