മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം സ്വര്‍ണവില ഉയര്‍ന്നു

മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 240 രൂപയുടെ ഇടിവുണ്ടായിരുന്നു. വീണ്ടും സ്വര്‍ണവില 46000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില 600 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4770 രൂപയാണ്.

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

 

മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം സ്വര്‍ണവില ഉയര്‍ന്നു

Share

Leave a Reply

Your email address will not be published. Required fields are marked *