ദുബൈ: യുഎഇയില്‍ സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. വ്യാഴാഴ്ച രാവിലെയും സ്വര്‍ണവിലയിലെ കുറവ് തുടരുകയാണ്. ഇതോടെ അഞ്ച് ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ വിവരം അനുസരിച്ച് വ്യാഴാഴ്ച രാവിലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 243.25 ദിര്‍ഹത്തിനാണ് വിപണനം തുടങ്ങിയത്. ബുധനാഴ്ച രാത്രി 245.0 ദിര്‍ഹത്തിനാണ് വിപണനം അവസാനിപ്പിച്ചത്.
22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് യഥാക്രമം 225.25 ദിര്‍ഹം, 218.0 ദിര്‍ഹം, 186.75 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. ഈ ആഴ്ച ഇതുവരെ 5.5 ദിര്‍ഹത്തിന്റെ കുറവാണ് യുഎഇയില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നത് പ്രവാസികള്‍ക്കും അനുകൂലമാണ്. കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല സമയമാണിത്.
അതേസമയം കേരളത്തിലും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 46000 ത്തിന് താഴേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,920 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. 600 രൂപയാണ് സ്വര്‍ണവിലയില്‍ ഇടിവ് വന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4750 രൂപയാണ്.
വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77 രൂപയാണ്.