കോഴിക്കോട്: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനുള്ള മറുപടിയാണ് യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും തങ്ങള്‍ വ്യക്തമാക്കി.എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ പരാമര്‍ശത്തെയും മുഈനലി തങ്ങള്‍ വിമര്‍ശിച്ചു.
പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ല;സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍