അന്താരാഷ്ട്ര കായിക ഉച്ചകോടി: ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ പര്യടനം നാളെ ആലപ്പുഴയില്‍

അന്താരാഷ്ട്ര കായിക ഉച്ചകോടി: ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ പര്യടനം നാളെ ആലപ്പുഴയില്‍

ആലപ്പുഴ: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചാരണത്തിന്റെ ഭാഗമായ ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ നാളെ ആലപ്പുഴയില്‍ പര്യടനം നടത്തും. രാവിലെ ചേര്‍ത്തലയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം ആലപ്പുഴ, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ വഴി പന്തളത്ത് സമാപിക്കും. ജില്ലയിലൂടെ 85 കിലോമീറ്ററോളം ദൂരം സൈക്ലത്തോണ്‍ സഞ്ചരിക്കും. വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങും. നമ്മുടെ കായിക മേഖലയിലെ സാധ്യതകള്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനും കേരളത്തെ ഒരു മികച്ച കായിക ശക്തിയാക്കാനും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസര്‍കോടു നിന്നും ജനുവരി 12ന് ആരംഭിച്ച ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത്.

നിലവില്‍ ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ ഏകദേശം 650 ഓളം കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ദിവസങ്ങളില്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെയാകും സൈക്ലത്തോണ്‍ സഞ്ചരിക്കുക. പര്യടനം ജനുവരി 22 ന് വൈകിട്ട് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സമാപിക്കും.

ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി കേരളം രൂപം നല്‍കിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഉച്ചകോടിയുടെ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ 13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകള്‍ നടക്കും. സ്‌പോര്‍ട്‌സ് ഇക്കോണമി, സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രി, വെല്‍നെസ്, ലീഗുകളും വലിയ ചാമ്പ്യന്‍ഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്റ്, അക്കാദമികളും ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററുകളും, ഇ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് സയന്‍സ്, ടെക്‌നോളജി & എന്‍ജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കോണ്‍ഫറന്‍സ് തീമുകള്‍.

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചാരണത്തിന്റെ ഭാഗമായ ‘ടൂര്‍ ഡി കേരള’ സൈക്ലത്തോനിന്റെ ഇടുക്കി, കോട്ടയം ജില്ലകളിലെ സ്വീകരണത്തില്‍ നിന്ന്

അന്താരാഷ്ട്ര കായിക ഉച്ചകോടി: ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ പര്യടനം നാളെ ആലപ്പുഴയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *