ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങള്‍ കെ എന്‍ എം സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടനം 19ന്

ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങള്‍ കെ എന്‍ എം സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടനം 19ന്

കോഴിക്കോട്: ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ട മൂല്യങ്ങള്‍ എന്ന പ്രമേയത്തില്‍ കെ എന്‍ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയ്ന്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് 4.30ന് മുതലക്കുളം മൈതാനിയില്‍ പ്രസിഡണ്ട് ടി.പി.അബ്ദുള്ള കോയ മദനി ഉദ്ഘാടനം ചെയ്യുമെന്ന് കെ എന്‍ എം സെക്രട്ടറി ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി മുതല്‍ മെയ് വരെയാണ് പ്രാചാരണം നടക്കുക. സമൂഹത്തില്‍ അതിവേഗം പടരുന്ന അന്ധവിശ്വാസങ്ങള്‍, മതവിരുദ്ധ ലിബറല്‍ ചിന്തകള്‍, കുറ്റകൃത്യങ്ങള്‍, ലഹരി, ധാര്‍മിക സദാചാര വിരുദ്ധ നീക്കങ്ങള്‍, വിവാഹ രംഗത്തെ ആഭാസങ്ങള്‍, വിഭാഗീയ, വര്‍ഗീയ ചിന്തകള്‍ എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ജില്ലാ, മണ്ഡലം, യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കും.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. മഹല്ലുകളില്‍ ജന ജാഗ്രതാ സംഗമങ്ങള്‍ നടത്തും. സന്ദേശ രേഖ വിതരണവും നടക്കും. യുവജന വിഭാഗമായ ഐ എസ് എം യൂണിറ്റ് തലങ്ങളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഭാഗമായി വനിതാ വിഭാഗമായ എം ജി എം അയല്‍കൂട്ടങ്ങള്‍ ഒരുക്കും. വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എം കാമ്പസ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ കെ എന്‍ എം ജന.സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി പി ഉണ്ണീന്‍ കുട്ടി മൗലവി, പി.കെ.അഹമദ് സാഹിബ്, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, പ്രൊഫ എന്‍ വി അബ്ദുറഹ്‌മാന്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എസ് എല്‍ ആര്‍ സി ഡയറക്ടര്‍ കെ വി അബ്ദുലത്തീഫ് മൗലവി എന്നിവര്‍ പങ്കെടുക്കും.
ഡോ.ഹുസൈന്‍ മടവൂര്‍, ഹനീഫ് കായക്കൊടി, ഡോ.എ ഐ അബ്ദുല്‍ മജീദ്, മുഹമ്മദ് സലീം സുല്ലമി, ശരീഫ് മേലെതില്‍, അഹ്‌മദ് അനസ് മൗലവി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറഹ്‌മാന്‍ മദനി പാലത്ത്, ഡോ,എ ഐ അബ്ദുല്‍ മജീദ്, അബ്ദുസ്സലാം വളപ്പില്‍,യാസിര്‍ അറഫാത്ത് പങ്കെടുത്തു.

 

 

 

ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങള്‍
കെ എന്‍ എം സംസ്ഥാന കാമ്പയിന്‍
ഉദ്ഘാടനം 19ന്

Share

Leave a Reply

Your email address will not be published. Required fields are marked *