നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ടാങ്കറുകള്‍ക്ക് സിലിണ്ടര്‍ ആകൃതി എന്ന്. ഇതിന് പിന്നില്‍ കുറച്ച് കാര്യങ്ങളുണ്ട്. ടാങ്കുകള്‍ ക്യൂബിലോ ക്യൂബോയിഡുകളിലോ നിര്‍മ്മിച്ചാല്‍, ടാങ്കുകളുടെ ശേഷി വര്‍ദ്ധിക്കുകയും അവയ്ക്ക് കൂടുതല്‍ സാധനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
പെട്രോളിയം ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ റിഫൈനറികളില്‍ ഉപയോഗിക്കുന്ന വലിയ ടാങ്കുകള്‍ പോലും സിലിണ്ടര്‍ ആകൃതിയിലാണ്. സിലിണ്ടര്‍ ആകൃതിയാകുമ്പോള്‍ അതിന് മൂലകളില്ല എന്നതാണ് കൂടുതല്‍ ദ്രാവകം ഉള്‍ക്കൊളളാനുളള ശേഷി കൂടുന്നതിന്റെ കാരണം. ക്യൂബ് ആകൃതിക്കും സ്ഥലം കൂടുതല്‍ ഉണ്ട് എങ്കിലും സിലിണ്ടര്‍ ഷേപ്പിനോളം വരില്ല എന്നതാണ് സത്യം.
എന്തുകൊണ്ടാണ് സിലിണ്ടര്‍ ഷേപ്പ്
പാചകത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളും സിലിണ്ടര്‍ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എളുപ്പത്തില്‍ ഉരുട്ടിക്കൊണ്ട് പോകാന്‍ വേണ്ടിയല്ല ഈ ഷേപ്പില്‍ നിര്‍മിച്ചിരിക്കുന്നത്. ടാങ്കറുകളിലേക്ക് വന്നാല്‍ സിലിണ്ടര്‍ ഷേപ്പിലാണ് വാഹനം എങ്കില്‍ വാഹനത്തിന്റെ സ്ഥിരതയില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്, പ്രത്യേകിച്ച് എണ്ണകള്‍, ദ്രവീകൃത ജ്വലന വാതകങ്ങള്‍ തുടങ്ങിയ ദ്രാവകങ്ങള്‍ വഹിക്കുമ്പോള്‍ വാഹനത്തിന്റെ സ്ഥിരതയ്ക്ക് വലിയ പങ്കുണ്ട്.
ചതുരാകൃതിയിലുള്ള ടാങ്കറിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രം സിലിണ്ടര്‍ ടാങ്കറിന്റതിനേക്കാള്‍ കൂടുതലായിരിക്കും എന്നതിനാല്‍ ദീര്‍ഘചതുരങ്ങളും ചതുരങ്ങളും ഇക്കാര്യത്തില്‍ ആരും തെരഞ്ഞെടുക്കാറില്ല എന്നതാണ് സത്യം. ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ ഉള്ള എല്ലാ നാടുകളിലും ഇങ്ങനെയുള്ള ദ്രാവക രൂപത്തിലുള്ള ചരക്കുകള്‍ കയറ്റി അത് പോലെ സിലിണ്ടര്‍ രൂപത്തിലുള്ള ലോറികളാണ് ഉപയോഗിക്കുന്നത്. ലോറി ഡ്രൈവര്‍മാര്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കായി ഭാരതീയ ന്യായ് സന്‍ഹിതയിലെ വ്യവസ്ഥകള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രക്കര്‍മാര്‍ പ്രതിഷേധത്തിലായിരുന്നു.