കര്‍ഷകരുടെ ക്ഷേമം ഉറപ്പു വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്‍ പി പി

കര്‍ഷകരുടെ ക്ഷേമം ഉറപ്പു വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്‍ പി പി

കര്‍ഷകരുടെ ക്ഷേമം ഉറപ്പു വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി ദേശീയ ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍ കന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗശല്യം, വിലത്തകര്‍ച്ച തുടങ്ങി കര്‍ഷകര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുക,
മുക്കുവരുടെ പാര്‍പ്പിടം, തുടങ്ങിയ അടിസ്ഥാന പ്രശ്ങ്ങള്‍ പരിഹരിക്കാനും, സ്ഥിരവരുമാനം ലഭിക്കുന്നതിനു ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കുക, സിനിയര്‍ സിറ്റിസണ്‍സിന്റെ ഭക്ഷണം, പാര്‍പ്പിടം, യാത്ര, ആരോഗ്യം തുടങ്ങിയ എല്ലാ മേഘലയിലും സര്‍ക്കാര്‍ ഇടപെട്ട് വാര്‍ദ്ധക്യം ആനന്ദകരമാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുക, യുവജനങ്ങള്‍ക്ക് പഠനത്തിനും വ്യവസായത്തിനും വിവിധ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും പലിശ രഹിത വായ്പ നല്‍കുക, നിശ്ചിത മാര്‍ക്കുള്ള കുട്ടികള്‍ക്ക് മത്സര പരിക്ഷകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ പരിശീലനം നല്‍കുക, പഠനത്തിനും മത്സര പരിക്ഷകള്‍ക്കും ജോലിയ്ക്കും ഈടാക്കിവരുന്ന എല്ലാ വിധ അപേക്ഷ ഫിസുകളും ഒഴിവാക്കുക, റബറിന് 300 രൂപ തറവില പ്രഖ്യാപിക്കുകയും മറ്റ് എല്ലാ വിളകള്‍ക്കും ഉല്‍പാദന ചിലവ് കണക്കാക്കി സര്‍ക്കാര്‍ വില നിശ്ചയിക്കുക, ആരോഗ്യ മേഖലയിലെ കുത്തക മുതലാളിമാരുടെ കടന്നു കയറ്റം അവസാനിപ്പിച്ച് സര്‍ക്കാര്‍ എല്ലാ രോഗികള്‍ക്കും സൗജന്യ ചികിത്സ നല്‍കുക, അഴിമതിയും, മയക്ക് മരുന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശക്തമായ നിയമം നടപ്പാക്കുക, വിഷരഹിതമായ അവശ്യവസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക, ചെറുകിട വ്യാപാരികളുടെ ജീവിതമാര്‍ഗ്ഗം സംരക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

 

കര്‍ഷകരുടെ ക്ഷേമം ഉറപ്പു വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്‍ പി പി

 

Share

Leave a Reply

Your email address will not be published. Required fields are marked *