കൊച്ചി: കൊച്ചിയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കപ്പല്‍ നിര്‍മാണ വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ടതടക്കം കൊച്ചിയില്‍ 4000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
കപ്പല്‍ശാലയിലെ പുതിയ ഡ്രൈഡോക്, കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
കപ്പല്‍ശാലയില്‍ 1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈഡോക് നിര്‍മിച്ചത്. ഇതിന് 310 മീറ്റര്‍ നീളവും 13 മീറ്റര്‍ ആഴവുമുണ്ട്. 70,000 ടണ്‍ വരെ ഭാരമുള്ള വിമാന വാഹിനികള്‍, കൂറ്റന്‍ ചരക്കുകപ്പലുകള്‍, എല്‍.എന്‍.ജി. കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
കൊച്ചി കപ്പല്‍ശാലയില്‍ 1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈഡോക് നിര്‍മിച്ചത്. ഇതിന് 310 മീറ്റര്‍ നീളവും 13 മീറ്റര്‍ ആഴവുമുണ്ട്. 70,000 ടണ്‍ വരെ ഭാരമുള്ള വിമാന വാഹിനികള്‍, കൂറ്റന്‍ ചരക്കുകപ്പലുകള്‍, എല്‍.എന്‍.ജി. കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അനുബന്ധ വ്യവസായങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും വളര്‍ച്ചയെയും ഇത് ത്വരിതപ്പെടുത്തും.
വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ഒരുക്കിയത്. കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള ആഗോള കേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ഒരുക്കിയത്. കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള ആഗോള കേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത്.
ദക്ഷിണേന്ത്യയിലെ പാചകവാതക ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എല്‍.പി.ജി. വിതരണം ഉറപ്പാക്കാനാകും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബോട്‌ലിങ് പ്ലാന്റുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. എല്‍.പി.ജി. വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടി രൂപ ലാഭിക്കാനാകും.
ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി കൊച്ചി കപ്പല്‍ശാലയിലെത്തി വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചിയില്‍ വിവിധ വികസന പദ്ധതികള്‍
ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി