മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖത്തെ സംരക്ഷിച്ച് നിര്‍ത്താം

മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖത്തെ സംരക്ഷിച്ച് നിര്‍ത്താം

സൗന്ദര്യത്തിന്റെ ഒരു മാനദണ്ഡമായാണ് നിറത്തെ ചിലരൊക്കെകാണുന്നത്. ഇതിനായി ആളുകള്‍ പല വഴിയ്ക്കും പരീക്ഷണങ്ങള്‍ നടത്തി വരുന്നുമുണ്ട്. വീട്ടുവൈദ്യങ്ങളും മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ചിലതും ബ്യൂട്ടിപാര്‍ലറുകളിലെ ചില വഴികളുമെല്ലാം തന്നെ ഇതില്‍ പെടുന്നു. പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണവും കഴിയ്ക്കുന്ന ഭക്ഷണങ്ങളുമെല്ലാം ഇതിന് അടിസ്ഥാനമായി വരുന്നുണ്ട്. കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന അനവധി വഴികളും ഇതിനായുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം തന്നെ പറ്റിയ ഒന്നാണു മുട്ട. മുട്ടയുപയോഗിച്ചു വെളുക്കാനുള്ള വഴികളുമുണ്ട്. ഇതിനായി പ്രത്യേക രീതിയില്‍ മുട്ട എങ്ങനെ ഉപയോഗിയ്ക്കാം എന്നു നോക്കൂ.
പുരാതന കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് മുട്ട.

പുരാതന കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് മുട്ട

ഈജിപ്ത്, ചൈന, അറേബ്യന്‍ പെസിസുല എന്നിവിടങ്ങളില്‍ പുരാതന കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് മുട്ട. പ്രത്യേകിച്ചും മുട്ട വെള്ള. മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴിയാണ് മുട്ട വെള്ള. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യപരമായ ഗുണങ്ങളാലും സമ്പുഷ്ടമാണ് മുട്ടവെള്ള. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ട. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ ചര്‍മ സംരക്ഷണത്തിനും മുട്ട ഏറെ നല്ലതു തന്നെയാണ്. പോഷകങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണിത്. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പല തരത്തിലും പരിഹാരമാകുന്ന ഒന്നാണ് മുട്ട വെള്ള. ഇതിലെ പ്രോട്ടീനുകളും ആല്‍ബുമിനുമെല്ലാം തന്നെ ചര്‍മത്തിന് പല തരത്തിലെ ഗുണങ്ങളും നല്‍കും.

ഈ കൂട്ടില്‍ നാരങ്ങാനീരും ചേര്‍ക്കും

ഈ കൂട്ടില്‍ നാരങ്ങാനീരും ചേര്‍ക്കും. നിറം വര്‍ധിപ്പിയ്ക്കാനും ചര്‍മത്തിന് ചെറുപ്പത്തിനുമെല്ലാം നാരങ്ങാനീരും ഏറെ നല്ലതാണ്.നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റും ബ്ലീച്ചിങ് ഏജന്റുമാണ് നാരങ്ങ. മുഖത്തെ അമിത എണ്ണമയമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇതൊരു സ്വാഭാവിക പരിഹാരമാണ്.

ഈ പ്രത്യേക ഫേസ്പായ്ക്കിനായി മുട്ടയുടെ വെള്ള

ഈ പ്രത്യേക ഫേസ്പായ്ക്കിനായി മുട്ടയുടെ വെള്ള മാത്രമാണ് എടുക്കേണ്ടത്. മുട്ട അറ്റം പൊട്ടിച്ചാല്‍ വെള്ള മാത്രമായി എടുക്കാം. മുട്ട വെള്ള മാത്രമാക്കി എടുക്കാന്‍ മുകളിലെ അറ്റം പൊട്ടിച്ചാലും മതിയാകും. ചെറിയൊരു ദ്വാരമുണ്ടാക്കി മുട്ടയുടെ കൂര്‍ത്ത ഭാഗം താഴേയ്ക്കാക്കി പിടിച്ചാല്‍ വെള്ള പെട്ടെന്നു തന്നെ വേര്‍തിരിച്ചെടുക്കാം.ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ നാരങ്ങാനീരു ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. നല്ലപോലെ ഇളക്കി പതയണം.ഈ മിശ്രിതമാണ് പിന്നീട് ഫേസ്പായ്ക്കായി ഉപയോഗിയ്ക്കേണ്ടത്.

പിന്നീട് ഇതൊരു ഫ്രയിംഗ് പാനില്‍ വച്ച് അടുപ്പത്തു വയ്ക്കണം. കുറഞ്ഞ തീയില്‍ വച്ച് ഇത് ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇത് മുഖത്തു പുരട്ടാന്‍ പാകത്തില്‍ കട്ടിയുള്ള മിശ്രിതമായാല്‍ ഉടന്‍ മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. കൂടുതല്‍ വേവാന്‍ പാടില്ല. ഇത് വെന്തു മുട്ട ഓംലററ് പരുവമാകും. മുഴുവനുമായി വേവാതെ ഇടത്തരം വേവില്‍ മിശ്രിതം, ക്രീം പരുവത്തിലാകുമ്പോള്‍ വേണം, വാങ്ങാന്‍. ഉടനെ ബൗളിലേയ്ക്കു മാറ്റുക. ഇല്ലെങ്കില്‍ ഇത് പാനിലെ ചൂടില്‍ വീണ്ടും വേവും.

ഈ മിശ്രിതം ചൂടാറുമ്പോള്‍ മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു മുഖം കഴുകാം. ചര്‍മത്തിലുണ്ടാകുന്ന നിറം വ്യത്യാസം നിങ്ങള്‍ക്ക് അറിയാം. മുഖ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒരു രീതി കൂടിയാണിത്. ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണു നാരങ്ങയും മുട്ട വെള്ളയും കലര്‍ത്തിയ ഈ മിശ്രിതം. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണിത്. പെട്ടെന്നു തന്നെ വെളുക്കണമെങ്കില്‍, പ്രത്യേകിച്ചും ഫംഗ്ഷനുകള്‍ക്കും മറ്റും പോകണമെങ്കില്‍ ഈ വഴി പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.മുഖത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്.

 

മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖത്തെ സംരക്ഷിച്ച് നിര്‍ത്താം

Share

Leave a Reply

Your email address will not be published. Required fields are marked *