മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ് ഇല്ലെങ്കില്‍ 1000 രൂപ പിഴയോ?…

മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ് ഇല്ലെങ്കില്‍ 1000 രൂപ പിഴയോ?…

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്ന സമയം ആധാര്‍കാര്‍ഡ് കൈവശം വെച്ചില്ലെങ്കില്‍ 1000 രൂപ പിഴനല്‍കേണ്ടി വരും. ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് ഈ നിബന്ധന കര്‍ശനമാക്കാനാണ് നീക്കം. സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിങ്ങും സ്പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരസുരക്ഷ ശക്തിപ്പെടുത്തുന്നത്.

കടല്‍വഴി ലഹരിക്കടത്തു നടക്കുന്നതായും തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. കടലില്‍പോകുന്നവര്‍ തിരിച്ചറിയല്‍കാര്‍ഡ് കരുതണമെന്ന് 2018-ല്‍ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. വഞ്ചികളിലും ബോട്ടുകളിലും മീന്‍പിടിക്കാന്‍ പോകുന്നവര്‍ ആരെല്ലാമാണെന്ന് അതിന്റെ ഉടമകള്‍ക്കുതന്നെ അറിയാത്ത സ്ഥിതിയുണ്ട്. ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നും ഉള്ളവരാണ് തീരദേശങ്ങളില്‍ തമ്പടിച്ച് ഈ ജോലിയില്‍ ഏര്‍പ്പെടുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇവരില്‍ പലരും മത്സ്യത്തൊഴിലാളികള്‍ എന്ന പേരില്‍ പണിയെടുക്കുന്നത്.

മീന്‍പിടിക്കാന്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കടല്‍ക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളില്‍ യഥാര്‍ഥ രേഖകള്‍ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവര്‍ പറയുന്നു. രേഖകളുടെ പകര്‍പ്പ് കൈവശം വെക്കാന്‍ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

ഇതിന്റെ പ്രായോഗിക വശം ഉള്‍ക്കൊണ്ട് ഭേദഗതി നിര്‍ദേശിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തും.

 

മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ് ഇല്ലെങ്കില്‍ 1000 രൂപ പിഴയോ?…

Share

Leave a Reply

Your email address will not be published. Required fields are marked *