കോപ്പവരെ സ്‌കലോണി അര്‍ജന്റീനയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

കോപ്പവരെ സ്‌കലോണി അര്‍ജന്റീനയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ബ്യൂണസ് ഐറിസ്: അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനി കോപ്പ അമേരിക്ക ഫുട്ബോള്‍ വരെ ടീമിനൊപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയുമായി സ്‌കലോനി ചര്‍ച്ച ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെ യു.എസിലാണ് കോപ്പ അമേരിക്ക മത്സരം.

45-കാരനായ സ്‌കലോനി, താന്‍ സ്ഥാനം ഒഴിയുകയാണെന്ന് രണ്ടുമാസംമുമ്പ് സൂചന നല്‍കിയിരുന്നു. എന്നാല്‍, കോപ്പ അമേരിക്കവരെ തുടരാന്‍ ലയണല്‍ മെസ്സിയും ടീമും ആവശ്യപ്പെട്ടു. 2018-ലാണ് സ്‌കലോനി അര്‍ജന്റീന പരിശീലകനായത്. 2021-ല്‍ കോപ്പ അമേരിക്ക, 2022-ല്‍ ഫുട്ബോള്‍ ലോകകപ്പ്, ഇതേവര്‍ഷം ഫൈനലിസ്സിമ എന്നീ കിരീടങ്ങള്‍ നേടി

കോപ്പവരെ സ്‌കലോണി അര്‍ജന്റീനയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *