പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത. ക്രൂഡ്ഓയില്‍ വിലയിടിവിനെ തുടര്‍ന്ന് കമ്പനികളുടെ ഒന്നിച്ചുള്ള ആദായം റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും എണ്ണ കമ്പനികള്‍ വന്‍് നേട്ടം കൈവരിച്ചതിനാലാണ് ് പെട്രോളിനും ഡീസലിനും വിലകുറക്കാന്‍ നീക്കം ആരംഭിച്ചത്. ഈമാസം അവസാനത്തോടെ, പെട്രോള്‍, ഡീസല്‍ നിരക്ക് ലിറ്ററിന് അഞ്ച് മുതല് 10 രൂപവരെ കുറയ്ക്കുന്ന കാര്യം കമ്പനികള്‍ പരിഗണിച്ചേക്കും.ക്രൂഡ്ഓയില്‍ വിലയിടിവിനെ തുടര്‍ന്ന് കമ്പനികളുടെ ഒന്നിച്ചുള്ള ആദായം 75,000 കോടി കടന്നു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കൂടി പരിഗണിച്ച് എണ്ണക്കമ്പനികള്‍ വില കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
മൂന്നു എണ്ണക്കമ്പനികളുടേയും മുഖ്യ ഓഹരി ഉടമയും പ്രമൊട്ടോറും കേന്ദ്രസര്‍ക്കാരാണ്. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൂന്ന സ്ഥാപനങ്ങളുടേയും അറ്റാദായം 57,01,87 കോടി രൂപയായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ിത് 1,127.89 ശതമാനം ആയിരുന്നു. 4,917 ശതമാനം കുതിച്ചുചാട്ടമാണ് വരുമാനത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.

ക്രൂഡ്ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും 2022 മുതല്‍ ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ജനുവരി 27-നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോപര്‍പ്പറേഷന്‍ മൂന്നാംപാദത്തിലെ വരുമാനം വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും ഇതേ സമയത്ത് തന്നെ വരുമാനം വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം, തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണവില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

 

 

 

 

 

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത

 

Share

Leave a Reply

Your email address will not be published. Required fields are marked *