ബൂത്തുതലത്തില്‍ പാര്‍ട്ടി പ്രകടനം മെച്ചപ്പെടുത്തണം കേരളം പിടിക്കാന്‍ ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടി പ്രകടനം മെച്ചപ്പെടുത്തണം കേരളം പിടിക്കാന്‍ ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊച്ചി മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തി കേന്ദ്ര എന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോംധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രവര്‍ത്തകരും ബിജെപിയുടെ ശക്തിയാണ്. മോദി സര്‍ക്കാരിന്റെ ലക്ഷ്യം അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് . മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കണം, അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വോട്ടര്‍മാരോട് വിശദീകരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാരാണ് രാജ്യം ഭരിച്ചിരിക്കുന്നത്. ഈ സാഹചര്യം മാറി, ഇന്ന് ലോകത്തോടൊപ്പം രാജ്യം വളര്‍ന്നു.

രാമായണമാസത്തിന്റെ നാടാണ് കേരളം എന്ന് പറഞ്ഞ പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍ രാജ്യമുഴുവന്‍ ആ ചടങ്ങിന്റെ ഭാഗമാകണമെന്നും ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഡൈ ഡ്രോക്ക് ആണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതെന്നും ഇത് കൊച്ചിയുടെ മാത്രമല്ല ഭാരതത്തിന്റെയും ഭാവി മാറ്റി മറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ അധിക സമയം കാത്ത്കിടക്കണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങള്‍. ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിന് സഹായകമാകുമെന്നും പ്രധാനന്ത്രി പറഞ്ഞു. സംസ്ഥാനത്തിനായി 4000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

ബൂത്തുതലത്തില്‍ പാര്‍ട്ടി പ്രകടനം മെച്ചപ്പെടുത്തണം
കേരളം പിടിക്കാന്‍ ആഹ്വാനം ചെയ്ത് മോദി

Share

Leave a Reply

Your email address will not be published. Required fields are marked *