ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളവും. പല ചേരുവകള്‍ ഇട്ടും വെള്ളം തിളപ്പിയ്ക്കാം. ഇത്തരത്തില്‍ ഒന്നാണ് ജീരകം. രാവിലെ വെറുംവയറ്റില്‍ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.
ഗ്യാസ്, അസിഡിറ്റി
രാവിലെ ജീരകവെള്ളം കുടിയ്ക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. മലബന്ധം പോലുളള പ്രശ്നങ്ങള്‍ അകറ്റാനും നല്ല ശോധന നല്‍കാനും ജീരകവെള്ളം ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഏറെ ഗുണകരമാണ് ഇത്. നല്ല ശോധന നല്‍കുന്ന ഒന്നാണിത്. കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്.
പ്രമേഹരോഗികള്‍ക്ക്
രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ നിയന്ത്രിക്കാന്‍ ജീരകത്തിലെ തൈമോക്വിനോണ്‍ എന്ന രാസഘടകം ഏറെ സഹായിക്കുന്നു. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ് ഇത്. ഇതില്‍ അടങ്ങിയിരിക്കുന്ന ആല്‍ഡിഹൈഡ് എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ജീരകം.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ വെറുംവയറ്റിലെ ജീരകവെള്ളം ഏറെ നല്ലതാണ്. ജീരകം പൊതുവേ കൊഴുപ്പലിയിച്ച് കളയാന്‍ മികച്ചതാണ്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കഴിയുന്ന ഒന്നാണ് ജീരകം.
കൊളസ്ട്രോള്‍
രക്തശുദ്ധി വരുത്താനും അയേണ്‍ വര്‍ദ്ധിപ്പിയ്ക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. കൊളസ്ട്രോള്‍, പ്രമേഹ നിയന്ത്രണത്തിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നു കൂടിയാണിത്. വെറും വയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം ശരീരത്തിന് കൂടുതല്‍ ലഭ്യമാകുന്നു.