ടിക്കറ്റ് നിരക്കില്‍ വന്‍കുറവ്; യുഎഇയിലേക്കുള്ള തിരിച്ചുപോക്ക് പൊള്ളും

ടിക്കറ്റ് നിരക്കില്‍ വന്‍കുറവ്; യുഎഇയിലേക്കുള്ള തിരിച്ചുപോക്ക് പൊള്ളും

ദുബൈ: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കുറഞ്ഞു. 6000 രൂപയാണ് മിക്ക വിമാനങ്ങളും ടിക്കറ്റിന് ഈടാക്കുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഉള്ള വിമാനനിരക്ക് ആണ് 6000 രൂപയില്‍ താഴേക്ക് വന്നത്. 5,978 രൂപ (264 ദിര്‍ഹം) ആയിരുന്നു ഇന്നത്തെ നിരക്ക്. ചില സര്‍വീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപ (272.59 ദിര്‍ഹം) യാണ്.

ക്രിസ്തുമസ് പുതുവര്‍ഷം സീസണിലെ ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ചാര്‍ജ്ജ് അതിന്റെ അഞ്ചില്‍ ഒന്ന് മാത്രമാണ്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതില്‍ ലഗേജ് ഉള്‍പ്പെടണമെന്നില്ല. യാത്രക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, കേരളത്തില്‍ നിന്നുള്ള മടക്ക ടിക്കറ്റുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നിരക്ക് തന്നെ നല്‍കണം. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഇന്ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് 26,454 രൂപയാണ് നിരക്ക്. എയര്‍ ഇന്ത്യയില്‍ 29,962 രൂപയും നല്‍കണം. സ്‌പൈസ് ജെറ്റിലും ഇന്‍ഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് നിരക്കില്‍ വന്‍കുറവ്; യുഎഇയിലേക്കുള്ള തിരിച്ചുപോക്ക് പൊള്ളും

Share

Leave a Reply

Your email address will not be published. Required fields are marked *