നിലവിലെ ഫാസ്ടാഗ് കാലാവധി 31 വരെ. കെവൈസി വിവരങ്ങള്‍ അപൂര്‍ണമായ ഫാസ്ടാഗുകള്‍ ജനുവരി 31ന് ശേഷം കരിമ്പട്ടികയില്‍പ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അറിയിച്ചു. ആവശ്യമായ ബാലന്‍സുണ്ടെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് എന്‍എച്ച്എഐ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് പുതിയതും മെച്ചപ്പെട്ടതുമായ ടോള്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
ഒരു വാഹനം, ഒരു ഫാസ്ടാഗ് എന്നാണ് പുതിയ സംവിധാനത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.