സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ മറ്റി രണ്ട് കേസുകളിലും ജാമ്യം നല്‍കിയിരുന്നു. ഇതോടെ ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിന് അറുതി വരുത്തി രാഹുലിന് പുറത്തിറങ്ങാം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ രാഹുലുള്ളത്. രാഹുലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പല ഭാഗത്തും മാര്‍ച്ച് നടത്തിയിരുന്നു.