നടന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. വധൂവരന്മാര്‍ക്കാ വരണ മാല്യം കൈമാറി മോദി ദമ്പതികളെ അനുഗ്രഹിച്ചു. നേരത്തെ ക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി താമര്പപൂക്കളാല് തുലാഭാരം നടത്തി. ഇന്ന് വിവാഹിതരായ മറ്റു ദമ്പതികളെയും പ്രധാനമ്ത്രി അടുത്തെത്തി ആശംസയറിയിച്ചു. താരനിബിഡമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ പങ്കെടുത്തു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ചൊവ്വാഴ്ച്ച രാത്രിതന്നെ ഗുരുവായൂരില്‍ എത്തിയിരുന്നു. നടന്മാരായ ജയറാം, ബിജു മേനോന്, ദിലീപ്, നടിമാരായ ഖുശ്ബു, കാവ്യാ മാധവന്, പാര്‍വതി, രചന നാരായണന് കുട്ടി, സരയു, സംവിധായകരായ ഹരിഹരന്, ഷാജിെൈ കലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.
ഇനി ജനുവരി 19-ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിവാഹ വിരുന്ന് നടത്തും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20-ാം തിയ്യതി തിരുവനന്തപുരത്തും റിസപ്ഷനുണ്ടാകും.
ഓറഞ്ച് സാരിയായിരുന്നു ഭാഗ്യയുടെ വിവാഹവേഷം. ഇതിനൊപ്പം സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. ഉയര്‍ത്തി കെട്ടിവെച്ച മുടിയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. കസവുമുണ്ടും മേല്‍മുണ്ടുമായിരുന്നു വരന് ശ്രേയസ് മോഹന്റെ വേഷം. ഇരുവരുടേയും മാതാപിതാക്കള്‍ക്കൊപ്പം മണ്ഡപത്തില്‍ പ്രധാനമന്ത്രിയുമുണ്ടായിരുന്നു.
താലി കെട്ടിയതിന് ശേഷം ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നല്‍കിയത് പ്രധാനമന്ത്രിയാണ്. ഇരുവരും മോദിയുടെ കാലില്‍തൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനമായി നല്കി.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരനിര മണ്ഡപത്തിന് മുന്നില്‍ നിന്ന് വിവാഹച്ചടങ്ങുകള്‍ വീക്ഷിച്ചു. രാവിലെ 8.45-ന് ആയിരുന്നു താലികെട്ട്.