മുഴുവന്‍ സ്ഥാപനങ്ങളും അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണം; നിര്‍ദേശം പുറത്തിറക്കി ഒമാന്‍

മുഴുവന്‍ സ്ഥാപനങ്ങളും അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണം; നിര്‍ദേശം പുറത്തിറക്കി ഒമാന്‍

പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ വരെ പിഴ ശിക്ഷ

 

 

 

ഒമാനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും കമ്പനികളും ഏതെങ്കിലും അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോല്‍സാഹന മന്ത്രാലയം. രാജകീയ ഉത്തരവ് പ്രകാരവും മന്ത്രിതല ഉത്തരവ് പ്രകാരവും സ്ഥാപനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമാണ്. രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ വരെ പിഴ ശിക്ഷയും ലഭിക്കും. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്. സ്ഥാപനത്തിന്റെ വരുമാനം, ലാഭം, കരാറുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കല്ലാതെ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റുന്നത് സ്വകാര്യ വ്യാപാരത്തിന്റെ പരിധിയില്‍ വരും.

 

 

 

 

 

 

മുഴുവന്‍ സ്ഥാപനങ്ങളും അംഗീകൃത ബാങ്കുകളില്‍
അക്കൗണ്ട് തുറക്കണം; നിര്‍ദേശം പുറത്തിറക്കി ഒമാന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *