2024 അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ആദ്യ ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് നിര്‍ണായക മുന്നേറ്റം.77 കാരനായ ട്രംപ് 50 ശതമാനത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. അയോവ കോക്കസില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് ട്രംപ് വിജയം കരസ്ഥമാക്കിയത്. ഒന്നിലധികം ഫെഡറല്‍ കേസുകളില്‍ വിചാരണ നേരിടുന്നതിനിടയിലാണ് ട്രംപിന്റെ വിജയം. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി യുഎസില്‍ ആദ്യ ഘട്ട തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
്‌മേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടു്പപില്‍ നിന്ന് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി. അദ്ദേഹം ട്രംപിനെ പിന്തുണയ്ക്കും.
മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലിയും ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തമ്മില്‍ രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരങ്ങള്‍ നടക്കുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത ശൈത്യത്തെ അവഗണിച്ച് അയോവയിലുടനീളമുള്ള റിപ്പബ്ലിക്കന്‍ പ്രൈമറി കോക്കസ് മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ ആണെത്തിയത്. നേരത്തെയുള്ള മാര്‍ജിനുകളില്‍ മികച്ച ലീഡ് നേടിയതിനെ തുടര്‍ന്ന് ട്രംപിനെ ഉടന്‍ തന്നെ അയോവയില്‍ വിജയിയായി പ്രഖ്യാപിച്ചു. അയോവ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 44,000 ഡോളര്‍ ആയിരുന്നു ട്രംപ് ചിലവഴിച്ചത്.
ട്രംപ് മടങ്ങിയെത്തുന്നു; അയോവ കോക്കസില്‍
ട്രംപിന് വിജയം