പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; വരവേല്‍ക്കാനൊരുങ്ങി കൊച്ചി

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; വരവേല്‍ക്കാനൊരുങ്ങി കൊച്ചി

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകിട്ട് നെടുമ്പാശ്ശേരിയിലെത്തുന്ന പ്രധാനമന്ത്രി വൈകുട്ടുള്ള റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചു.
വാദ്യമേളങ്ങളോടേയും നാടന്‍ കലാരൂപങ്ങളോടെയും നഗരം മോദിക്ക് സ്വീകരണം നല്‍കും.
ഇതിനുമുന്‍പ് കാണാത്ത രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ എസ് ഷൈജു പറഞ്ഞു.
17 ന് നടക്കുന്ന ശക്തികേന്ദ്ര സമ്മേളത്തിനായുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ.സുഭാഷ്, ജന. സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, അഡ്വ. പി.സുധീര്‍, ജില്ലാ പ്രഭാരി അഡ്വ. നാരായണന്‍ നമ്പൂതിരി, സഹ പ്രഭാരി വെളിയാംകുളം പരമേശ്വരന്‍ എന്നിവര്‍ അടങ്ങുന്ന നേതാക്കള്‍ നഗരത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ്.

 

 

 

 

 

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; വരവേല്‍ക്കാനൊരുങ്ങി കൊച്ചി

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *