എട്ടാം തവണയും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസിക്ക്

എട്ടാം തവണയും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസിക്ക്

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം. പെപ് ഗ്വാര്‍ഡിയോള മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം നേടി. ഇംഗ്ലണ്ട് ദേശീയ വനിതാ ടീം പരിശീലക സെറീന വെയ്ഗ്മാനാണ് മികച്ച വനിതാ കോച്ച്.

ഇത് എട്ടാം തവണയാണ് മെസി പുരസ്‌കാരത്തിനു അര്‍ഹനാകുന്നത്. ഇത്തവണത്തെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് മെസിയുടെ മറ്റൊരു നേട്ടം. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ബ്രസീല്‍ താരം ഗുലിഹെര്‍മ മഡ്രൂഗ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ഗോള്‍ കീപ്പര്‍ എഡേഴ്‌സനാണ് മികച്ച പുരുഷ ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് താരം മേരി ഇയേര്‍പ്‌സാണ് മികച്ച വനിതാ ഗോള്‍ കീപ്പര്‍. മികച്ച ആരാധകനുള്ള പുരസ്‌കാരം മിഗ്വേല്‍ ഇന്‍ഗ്വസും ഫയര്‍പ്ലേ പുരസ്‌കാരം ബ്രസീല്‍ പുരുഷ ദേശീയ ടീമും സ്വന്തമാക്കി. ഇതിഹാസ ബ്രസീല്‍ വനിതാ താരം മാര്‍ത്തയ്ക്ക് പ്രത്യേക പുരസ്‌കാരം.

ഫിഫ പുരുഷ ഇലവന്‍: തിബോട്ട് കോട്ട്വ, കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, റൂബന്‍ ഡയസ്, ബെര്‍ണാര്‍ഡോ സില്‍വ, കെവിന്‍ ഡി ബ്രുയ്‌നെ, ജൂഡ് ബെല്ലിങ്ഹാം, ലയണല്‍ മെസി, എര്‍ലിങ് ഹാളണ്ട്, വിനിഷ്യസ് ജൂനിയര്‍, കിലിയന്‍ എംബാപ്പെ.

ഫിഫ വനിതാ ഇലവന്‍: മേരി ഇയേര്‍പ്‌സ്, ലൂസ് ബ്രോണ്‍സ്, അലക്‌സ് ഗ്രീന്‍വുഡ്, ഓള്‍ഗ കര്‍മോണ, എല്ല ടൂണെ, അയ്റ്റാന ബോണ്‍മറ്റി, കെയ്‌റ വാല്‍ഷ്, ലോറന്‍ ജെയിംസ്, സാം കെര്‍, അലക്‌സ് മോര്‍ഗന്‍, അലസിയ റുസ്സോ.

 

എട്ടാം തവണയും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *