കോഴിക്കോട്: കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടായി കെ ഡി എഫ് (ഡി) നേതൃ സമ്മേളനം കെ.വി.സുബ്രഹ്‌മണ്യനെ തിരഞ്ഞെടുത്തു. എ രതീഷ് തൃശുര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്) , എം ബിനാസ് തിരുവനന്തപുരം, പി എം തങ്കപ്പന്‍ ഏറണാകുളം, എ.എം.ഗോപാലന്‍ വയനാട് വൈസ്പ്രസിഡണ്ടുമാര്‍ , പി ജി പ്രകാശ് കോട്ടയം, വി നാരായണന്‍ മലപ്പുറം ജനറല്‍ സെക്രട്ടറിമാര്‍, ഡി ബൈജു കോഴിക്കോട് ട്രഷറര്‍, എം കണ്ണപ്പന്‍ പാലക്കാട്, കെ പി സുകു തൃശൂര്‍ എന്നിവരെ സെകട്ടറിമാരായും നേതൃത്വ സമ്മേളനം തിരഞ്ഞെടുത്തു.
എസ് സി ,എസ് ടി വിദ്യാര്‍ത്ഥികളുടെ മുടങ്ങിപ്പോയ സ്‌റ്റൈപ്പന്റ് സമയ ബന്ധിതമായി കൊടുത്തു തീര്‍ക്കണമെന്ന് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെ വി സുബ്രഹ്‌മണ്യന്‍ പ്രസിഡണ്ട്