വൈകാതെ കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈകാതെ കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് :വൈകാതെ തന്നെ കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി
മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍മാരുടെ ജില്ലാ തല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

ആര്‍ദ്രം മിഷന്‍ 2 വിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ സാന്ത്വന സുരക്ഷാ സംസ്ഥാനം ലക്ഷ്യമിട്ട് പദ്ധതികള്‍ നടക്കുകയാണ്. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ക്യാമ്പയിന്‍ തുടങ്ങി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സാന്ത്വന പരിചരണം ചികിത്സാ രീതിയോ ഇടപെടെലോ മാത്രമല്ല ലക്ഷ്യമാക്കുന്നത്. മനോഭാവം വര്‍ദ്ധിപ്പിക്കല്‍ കൂടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

സുരക്ഷ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്കായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സൗജന്യമായി നിര്‍മ്മിച്ച സുരക്ഷ ഇ കെയര്‍ സോഫ്റ്റ് വെയര്‍ യു എല്‍ സി സി എസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം കെ ജയരാജില്‍ നിന്നും സുരക്ഷ ഉപദേശക സമിതി ചെയര്‍മാന്‍ പി മോഹനന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് സൈക്കാട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ് മിഥുന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, എ പ്രദീപ് കുമാര്‍ , കാനത്തില്‍ ജമീല എം എല്‍ എ, എം മെഹബൂബ്, സുരക്ഷ ജനറല്‍ കണ്‍വീനര്‍ പി അജയ്കുമാര്‍
സുരക്ഷ ട്രഷറര്‍ സന്നാഫ് പാലക്കണ്ടി എന്നിവര്‍ സംസാരിച്ചു.

 

 

 

 

വൈകാതെ കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും മന്ത്രി പി എ മുഹമ്മദ് റിയാസ്

Share

Leave a Reply

Your email address will not be published. Required fields are marked *