കോഴിക്കോട് -കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷനില്‍, ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ അതിന്റെ ‘ബിയോണ്ട് ടെക്സ്റ്റ്’ സംരംഭത്തിന്റെ ഭാഗമായി അഞ്ച് പാനല്‍ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി. 2023 ല്‍ സമ്മാനം ലഭിച്ച പെരുമാള്‍ മുരുകന്റെ ഫയര്‍ ബേര്‍ഡ് എന്ന പുസ്തകത്തെ കേന്ദ്രീകരിച്ചുള്ള ഒരു പാനല്‍ സെഷന്‍ ആണ് ആദ്യം സംഘടിപ്പിച്ചത്. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ടി ഡി രാമകൃഷ്ണനും മഞ്ജുള നാരായണനുമായും ഇതില്‍ സംവദിച്ചു. സാഹിത്യകൃതികളെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫൗണ്ടേഷന്‍ അതിന്റെ ‘ബിയോണ്ട് ടെക്സ്റ്റ്’ എന്ന സംരംഭം കഴിഞ്ഞ വര്‍ഷം ആണ് ആരംഭിച്ചത്. വായിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും അതിനൊപ്പം മറ്റുള്ളവര്‍ക്കും സാഹിത്യകൃതികള്‍ പ്രാപ്യമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ിതിലൂടെ ലക്ഷ്യമിടുന്നത്.
മുന്‍കാലങ്ങളില്‍ സാഹിത്യത്തിനുള്ള ജെസിബി സമ്മാനം നേടിയ എം. മുകുന്ദന്‍, ബെന്യാമിന്‍, പെരുമാള്‍ മുരുകന്‍ എന്നിവരുള്‍പ്പെടെ പ്രശസ്തരായ എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സംഗീതസംവിധായകര്‍, ചലച്ചിത്ര-മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പാനല്‍ ചര്‍ച്ചകളും സ്‌ക്രീനിംഗുകളുമാണ് ബിയോണ്ട് ടെക്സ്റ്റിന്റെ ഭാഗമായ സെഷനുകളില്‍ നടന്നത്.
ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ ‘ബിയോണ്ട് ടെക്സ്റ്റ്’
സംരംഭം കെ എല്‍. എഫില്‍ എത്തിച്ചു