കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്‍ 25 -ാം വാര്‍ഷിക സമ്മേളനം നടത്തി

കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്‍ 25 -ാം വാര്‍ഷിക സമ്മേളനം നടത്തി

കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്റെ 25 -ാം വാര്‍ഷിക സമ്മേളനം ജനുവരി 14 ന് കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ വെച്ച് നടന്നു. സമ്മേളനം കേരള ആരോഗ്യ സര്‍വകാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ.പി .വി’ ദാര്‍ഗ്ഗവന്‍. ഡോ. സിജുകുമാര്‍ , ഡോ.സജിത് കുമാര്‍, ഡോ . സുരേഷ്‌കുമാര്‍.എസ്സ്.കെ, ഡോ. ഷമീര്‍, ഡോ.ഗീത എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ ഇനിയും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുശാസിക്കുന്ന എണ്ണത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ കേരളത്തില്‍ എല്ലാ വര്‍ഷവും പുറത്തിറങ്ങുന്നു. എന്നാല്‍ അതിനു ആനുപാതികമായി പി ജി സീറ്റുകള്‍ ഇല്ല. നല്ല ഗുണനിലവാരമുള്ള ആശുപത്രികള്‍ ആണ് സാധാരണക്കാരന് ആവശ്യം. മെഡിക്കല്‍ കമ്മീഷന്റെ പുതിയ നയപ്രകാരം മെഡിക്കല്‍ പി ജി സീറ്റുകള്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ നിര്‍ബന്ധമല്ല. നല്ല സൗകര്യമുള്ള ആശുപത്രികള്‍ മതി. ഇത് കേരളത്തിലും നടപ്പിലാക്കണം. കാസര്‍ഗോഡ്, വയനാട് പോലെയുള്ള ജില്ലകളില്‍ ഗുണമേന്മയുള്ള ആശുപത്രികള്‍ സ്ഥാപിക്കുകയും അവിടെ മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുകയും ആണ് വേണ്ടത്.

വര്‍ദ്ധിച്ചു വരുന്ന ജന്തു ജന്യ രോഗങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരളം സൂക്ഷ്മാണുക്കളുടെ വിളനിലം ആണ്. ഇവിടുത്തെ താപം, ഹ്യൂമിഡിറ്റി തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങള്‍ പല തരത്തിലുള്ള വൈറസുകള്‍ക്കും മറ്റു സൂക്ഷ്മാണുക്കള്‍ക്കും വളരാന്‍ ഏറ്റവും ഉചിതമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പോലെയുള്ള രോഗം ഉണ്ടാക്കുന്ന ഫ്‌ലാവി വൈറസിന്റെ സാന്നിദ്ധ്യം കേരളത്തില്‍ എപ്പോഴുമുണ്ട്. അനുകൂലമായ ഘടകങ്ങള്‍ ഒത്തു വന്നാല്‍ ഒരു പകര്‍ച്ചവ്യാധി പൊട്ടി പുറപ്പെടാന്‍ വളരെ എളുപ്പമാണ്.

പത്തു വര്‍ഷം മുന്‍പ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണുന്ന രോഗമായിരുന്നു ചെള്ളു പനി. ഇന്ന് നിത്യേന ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പണ്ട് കാടിനുള്ളില്‍ പോയി ജോലി ചെയ്യുന്നവരില്‍ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് നഗരത്തില്‍ ഫ്‌ളാറ്റുകളില്‍ മസിക്കുന്നവരില്‍ പോലും കാണുന്നു. നമുക്ക് ചുറ്റും കാണുന്ന കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കാന്‍ തുടങ്ങിയതും ചെള്ളൂ പനിയുടെ എണ്ണം കൂടിയതും തമ്മില്‍ കൃത്യമായി ബന്ധമുണ്ടെന്ന് കാണാന്‍ കഴിയും. എല്ലാ മഴക്കാലത്തും നിരവധി ജീവനുകള്‍ നമുക്ക് എലിപ്പനി കാരണം നഷ്ടപ്പെടുന്നുണ്ട്. ജന്തു ജാലങ്ങള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കും അവരുടെ ആവാസ വ്യവസ്ഥ നില നിര്‍ത്തിക്കൊടുക്കുക എന്നതല്ലാതെ മഹാമാരികള്‍ തടയാന്‍ നമ്മുടെ മുന്നില്‍ മാര്‍ഗങ്ങള്‍ ഇല്ല.

നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേറിയ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹത്തിലെ ഏറ്റവും പുതിയ ചികിത്സാ രീതികള്‍, നിര്‍മിത ബുദ്ധിയും ആരോഗ്യ മേഖലയും, പക്ഷാഘാതത്തിനെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

 

 

 

കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്‍
25 -ാം വാര്‍ഷിക സമ്മേളനം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *