കോഴിക്കോട്: നരിക്കുനി ബൈത്തുല്‍ ഇസ്സ സ്ഥാപനങ്ങളുടെ മുപ്പതാം വാര്‍ഷിക പരിപാടികള്‍ ഈ മാസം 18 മുതല്‍ 21 വരെ നരിക്കുനി ഇസത്താബാദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ പണ്ഡിതനും എഴുത്തുകാരനും സംഘാടകനുമായിരുന്ന പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായി 1993 ല്‍ സ്ഥാപിതമായ ബൈത്തുല്‍ ഇസ്സയുടെ ആഭിമുഖ്യത്തില്‍ സയന്‍സ് അക്കാദമി, ദഅവാ കോളേജ് കാരക്കുന്നത്ത്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് (ഗേള്‍സ് , ബോയ്‌സ്), സ്മാര്‍ട്ട് അക്കാദമി (ഗേള്‍സ് , ബോയ്‌സ് ), സി. എം വലിയുല്ലാഹി സ്മാരക ദര്‍സ് , ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആര്‍ട്‌സ് & സയന്‍സ് കോളേജ്, അറബിക് കോളേജ്, തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ബൈത്തുല്‍ ഇസ്സ കാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സാമൂഹിക സംസ്‌കാരിക വൈജ്ഞാനിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിരവധി പദ്ധതികളും, പരിപാടികളും നടത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന 30 രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
19ന് നടക്കുന്ന എലൈറ്റ് മീറ്റ് ഡോ. എം കെ മുനീര്‍ എം.എല്‍.എയും, ഗള്‍ഫ് പ്രതിനിധി സമ്മേളനം എന്‍ കെ മുഈനുദ്ദീനും ഉദ്ഘാടനം ചെയ്യും.
21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ആത്മീയ സമ്മേളനം, പാരന്റ് അസംബ്ലി, പ്രാസ്ഥാനിക സമ്മേളനം വിദ്യാര്‍ത്ഥി സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ എന്നിവയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജന.സെക്രട്ടറി ടി.എ.മുഹമ്മദ് അഹ്‌സനി, ട്രഷറര്‍ പാവണ്ടൂര്‍ അബ്ദുല്‍റഹിമാന്‍ ഹാജി, സെക്രട്ടറി എ.പി.ഇബ്രാഹിം ഹാജി, വൈസ് പ്രസിഡണ്ട് സി.മൊതീന്‍കുട്ടി ഹാജി, മീഡിയ കണ്‍വീനര്‍ ടി .കെ.സി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.