കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കോഴിക്കോട് കലക്ടറേറ്റിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനു പിന്നാലെ, പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
പൊലീസ് എറിഞ്ഞ പൊട്ടാത്ത ഗ്രനേഡ് പ്രതിഷേധക്കാര്‍ കലക്ടറേറ്റിലേക്ക് തിരിച്ച് എറിഞ്ഞു. പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നിലെ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് കോഴിക്കോട് വയനാട് റോഡിലെ ഗതാഗതം തടസപ്പെട്ടു.
പൊലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി.നിഹാലിന് കാലിനു പരുക്കേറ്റു. മറ്റൊരു പ്രവര്‍ത്തകന്‍ ഷമീല്‍ അരക്കിണറിനും പരുക്കേറ്റു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹീനെ അടക്കം അറസ്റ്റു ചെയ്തു.
രാഹുലിന്റെ അറസ്റ്റ്: കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം