പട്ടികജാതി – വര്‍ഗ്ഗ വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്ക് ആക്കം കൂട്ടുന്നതിനായി സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍ കൈ എടുക്കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക് ) സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങളും അതിക്രമങ്ങളും അവസാനിപ്പിച്ച് സാമൂഹിക സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് ഉടന്‍ നടത്തണമെന്ന് കെഡിഎഫ് (ഡി) സംസ്ഥാന കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
എയ്ഡഡ് നോണ്‍ മൈനോറിറ്റി വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, താല്‍കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലൂടെ ആക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുകയുണ്ടായി.
പി ജി പ്രകാശന്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. വി നാരായണന്‍, എ രതീഷ്, ബിനാന്‍സ് ബി, തങ്കപ്പന്‍ പി എം, മണി കുമ്പളത്താന്‍, മുരളി കൃഷ്ണന്‍ പി, അഡ്വ. സുന്ദരന്‍, എം എസ് കുഞ്ഞുമോന്‍, കെ പി സുകു, ദേവദാസ് കുതിരാടം, ഷൈജു കരിഞ്ചാപാടി, അനില്‍, രാജീവ് തിരുവനന്തപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടപ്പിലാക്കണം – കെ ഡി എഫ് (ഡി)