ഡീപ് ഫേക്ക് സാങ്കേതികവിദ്യക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. സമൂഹ മാധ്യമമായ എക്‌സിലൂടെ സച്ചിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സച്ചിന്‍ ആപ്ലിക്കേഷനെ പിന്തുണയ്ക്കുക മാത്രമല്ല, മകള്‍ സാറയ്ക്ക് ആപ്ലിക്കേഷനിലൂടെ പണം ലഭിച്ചതായും അവകാശപ്പെടുന്ന തരത്തിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ വീഡിയോയും സച്ചിന്‍ പങ്കുവച്ചിട്ടുണ്ട്. ഗെയിമിങ് ആപ്ലിക്കേഷനായ സ്‌കൈവാഡ് ആവിയേറ്റര്‍ ക്വസ്റ്റിനെ പിന്തുണച്ചുകൊണ്ടുള്ളതാണ് വീഡിയോ.എഐക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എൈയുടെ വിവിധ സങ്കേതങ്ങള്‍ ഉപയോഗിച്ച് മോശമായി ചിത്രീകരിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്. പല പ്രശസ്ത നടിമാരും ഇത്തരം ഡീപ് ഫെയ്ക്കിന് ഇരയായിട്ടുണ്ട്. ഇപ്പോള്‍ സച്ചിനും. തനിക്കെതിരെയുളള വീഡിയോ വ്യാജമാണെന്നും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ അറിയിച്ചു.