ഡല്‍ഹിയില്‍ അതിശൈത്യം, മൂടല്‍ മഞ്ഞ്; ട്രെയിന്‍ വിമാന സര്‍വീസുകളെ ബാധിച്ചു

ഡല്‍ഹിയില്‍ അതിശൈത്യം, മൂടല്‍ മഞ്ഞ്; ട്രെയിന്‍ വിമാന സര്‍വീസുകളെ ബാധിച്ചു

ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. ഏഴു ഡിഗ്രി സെല്‍ഷ്യസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. ഈ സ്ഥിതി ഏതാനും ദിവസങ്ങള്‍ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്് ഗതാഗത സംവിധാനങ്ങള്‍ സ്തംഭിച്ചു.പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വൈകുകയും ചെയ്തു. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളെ സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഡല്‍ഹി വിമാനത്താവളം മാര്‍ഗ്ഗനിര്‍ദേശം നല്‍കി. ദൂരക്കാഴ്ച കുറവായതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണണ്ടിയിരുന്ന പത്തു വിമാനങ്ങളാണ് ജയ്പൂരിലേക്ക് തിരിച്ചു വിട്ടത്. വിദേശ സര്‍വ്വീസുകളുള്‍പ്പെടെ നൂറോളം വിമാനങ്ങള്‍ വൈകി.ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നില്‍ക്കുകയാണ്. 3 മുതല്‍ 7 ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. ലുധിയാനയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉത്തരേന്ത്യയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. വായു ഗുണ നിലവാരം ഗുരുതര അവസ്ഥക്ക് മുകളിലാണ്.

 

 

 

ഡല്‍ഹിയില്‍ അതിശൈത്യം, മൂടല്‍ മഞ്ഞ്;
ട്രെയിന്‍ വിമാന സര്‍വീസുകളെ ബാധിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *