സരോവരത്ത് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

സരോവരത്ത് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നഗരത്തില്‍ കളിപൊയ്ക ഭാഗത്താണ് ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് കമിഴ്ന്നു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

 

സരോവരത്ത് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Share

Leave a Reply

Your email address will not be published. Required fields are marked *